കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഇ-കൊമേഴ്സ് ആപ്പുകളിൽ ചിലവഴിച്ചത് 8700 കോടി മണിക്കൂറുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ചിലവഴിച്ച മണിക്കൂറുകളിൽ 16 ശതമാനം വർധനയുണ്ടായി. 2021 ൽ രാജ്യം 7500 കോടി മണിക്കൂറുകളായിരുന്നു ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ ചിലവഴിച്ചത്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡൽഹിയിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നതിനാൽ അന്വേഷണം അവസാനിക്കുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.