പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആദം-തുംറൈത്ത് റോഡിൽ ഖരത് അല്‍ മില്‍ഹ് തൊട്ടുള്ള പാതയിലാണ് മണല്‍ അടിഞ്ഞുകൂടിയത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം അഥിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഇന്ന്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോട് കൂടിയാണ് വിവാഹം. അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് നയപ്രഖ്യാപന പ്രസംഗമെന്നും സതീശൻ കുറ്റപ്പെടുത്തി.