എം.കെ.മുനീറിനെതിെര ഡിവൈഎഫ്ഐയുടെ അധിക്ഷേപ പ്രസംഗം; ലീഗ് നിയമനടപടിക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എം.കെ.മുനീറിനെതിെര ഡിവൈഎഫ്ഐയുടെ അധിക്ഷേപ പ്രസംഗം; ലീഗ് നിയമനടപടിക്ക്

Aug 6, 2022, 09:21 AM IST

എം. കെ. മുനീര്‍ എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ പരിഹസിച്ച് ‍ഡിവൈഎഫ്ഐ നേതാവ് നടത്തിയ പ്രസംഗത്തിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്‍ലിം ലീഗ്. പ്രസംഗത്തിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. ഒപ്പം പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

രക്ഷാബന്ധൻ: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ്

Aug 6, 2022, 09:11 AM IST

രക്ഷാബന്ധൻ പ്രമാണിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂർ ആണ് യാത്ര സൗജന്യമാക്കുന്നത്. ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെയാണ് സൗജന്യ യാത്ര ലഭ്യമാകുക. 'ആസാദി കാ അമൃത് മഹോത്സവം' പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.

മൂന്നാര്‍ കുണ്ടളയിൽ ഉരുള്‍പൊട്ടല്‍; രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയില്‍

Aug 6, 2022, 01:31 PM IST

മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. പ്രദേശത്തെ 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.