ഉഗാണ്ടയിൽ എബോള കേസുകൾ കൂടുന്നു; ഒരു മരണം സ്ഥിരീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഉഗാണ്ടയിൽ എബോള കേസുകൾ കൂടുന്നു; ഒരു മരണം സ്ഥിരീകരിച്ചു

Sep 22, 2022, 07:58 PM IST

ഉഗാണ്ടയിൽ ഈ ആഴ്ച മരിച്ച ഒരാൾ ഉൾപ്പെടെ, ഏഴ് എബോള കേസുകൾ സ്ഥിരീകരിച്ചു. മറ്റ് ഏഴ് മരണങ്ങൾ ഒരു വകഭേദത്തിന്‍റെ സംശയാസ്പദമായ കേസുകളായി അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കടുത്ത പനി, വയറിളക്കം, വയറുവേദന, രക്തം ഛർദ്ദി എന്നിവ അനുഭവപ്പെട്ട 24 കാരനാണ് മരിച്ചത്.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല, കേരള സർവകലാശാല പരീക്ഷകൾ മാറ്റി

Sep 22, 2022, 07:36 PM IST

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ (വെള്ളി) നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം, കേരള സർവകലാശാല നാളെ (22.09.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

'നിർബന്ധിതമായി കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും'; ഹര്‍ത്താലിന് സുരക്ഷയൊരുക്കി പൊലീസ്

Sep 22, 2022, 08:18 PM IST

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിന് കര്‍ശന സുരക്ഷയുമായി പൊലീസ്. ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.