ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു

Sep 20, 2022, 03:38 PM IST

ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി, രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും അറിയിച്ചു. കേസ് താരതമ്യേന അപൂർവമായ സുഡാൻ വകഭേദമാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ സംശയാസ്പദമായ എട്ട് കേസുകൾ, ആരോഗ്യ കേന്ദ്രത്തിൽ പരിചരണത്തിലാണ്.

ഇന്തോനേഷ്യൻ പാർലമെന്റ് ഡാറ്റാ പരിരക്ഷാ ബിൽ പാസാക്കി

Sep 20, 2022, 01:06 PM IST

ഡാറ്റ ദുരുപയോഗം ചെയ്യുന്നവർക്ക് കോർപ്പറേറ്റ് പിഴയും, ആറ് വർഷം വരെ തടവും ഉൾപ്പെടുന്ന, വ്യക്തിഗത ഡാറ്റ പരിരക്ഷാ ബിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. ഉപയോക്താക്കൾക്ക് ഡാറ്റാ നിയമ ലംഘനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. കൂടാതെ അവരുടെ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള, സമ്മതം പിൻവലിക്കാനും കഴിയും.

സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ 100 ശതമാനമെന്ന് പറയാനാകില്ല:സുപ്രീം കോടതി

Sep 20, 2022, 01:19 PM IST

100 ശതമാനം സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസരംഗത്ത് ആ പുരോഗതി കൈവരിച്ചുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപക നിയമനത്തിനുള്ള സെറ്റ് പരീക്ഷ പാസാകാൻ ജനറൽ വിഭാഗത്തിനും സംവരണ വിഭാഗക്കാർക്കും വ്യത്യസ്ത മാർക്ക് തിരഞ്ഞെടുക്കുന്നതിനെതിരെ എൻഎസ്എസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.