നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി അടച്ചുപൂട്ടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി അടച്ചുപൂട്ടി

Aug 3, 2022, 05:59 PM IST

ഏറെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നാഷണൽ ഹെറാൾഡിന്‍റെ ഓഫീസ് സീൽ ചെയ്തു. നാഷണൽ ഹെറാൾഡിന്‍റെ ഓഫീസിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. അഴിമതിക്കേസിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡി ഓഫീസിൽ റെയ്ഡ് നടത്തിയത്.

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും 10 ലക്ഷത്തിലധികം ഒഴിവുകള്‍

Aug 3, 2022, 05:55 PM IST

കേന്ദ്ര സര്‍ക്കാര്‍ ജോലിയിലെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയര്‍ത്തുകയും വേണമെന്ന് സി.പി.ഐ.എം. തൊഴിലില്ലാഴ്മ രൂക്ഷമാകുമ്പോഴും പത്ത് ലക്ഷത്തിലധികം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.‘രാജ്യത്ത് 20 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 42 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.

ദേശീയ പതാക ഹൃദയത്തില്‍: പതാക ഉയര്‍ത്തുന്ന നെഹ്‌റുവിന്റെ ചിത്രവുമായി കോണ്‍ഗ്രസ്

Aug 3, 2022, 06:25 PM IST

ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുറകെ വ്യപക ക്യാംപെയ്നുമായി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്ന ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം ചിത്രം പങ്കുവച്ച് പ്രചാരണത്തിൽ ഭാഗമായി.