ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമൻ എഡ്വിന്‍ ആല്‍ഡ്രിന് 93-ാം വയസിൽ വിവാഹം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമൻ എഡ്വിന്‍ ആല്‍ഡ്രിന് 93-ാം വയസിൽ വിവാഹം

Jan 22, 2023, 07:47 AM IST

ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ ബഹിരാകാശയാത്രികരിൽ ഒരാളായ എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസില്‍ വിവാഹിതനായി. നീണ്ട പ്രണയത്തിനൊടുവിലാണ് ആൽഡ്രിൻ ഡോക്ടർ അങ്ക ഫൗറിനെ തന്‍റെ ജീവിത പങ്കാളിയാക്കിയത്. 1969 ൽ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് ആൽഡ്രിൻ.

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യ മേധാവി നേരത്തേ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

Jan 22, 2023, 07:19 AM IST

മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സഹയാത്രികയ്ക്കുനേരെ മൂത്രമൊഴിച്ച സംഭവം മണിക്കൂറുകൾക്കകം എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി യാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. ഓക്കേ, നോട്ടെഡ്' എന്ന മറുപടി ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല.

ഡോക്യുമെന്ററി വിലക്ക്; സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങി, വിമർശിച്ച് കോൺഗ്രസ്

Jan 22, 2023, 07:57 AM IST

നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു വിമർശനം.