ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊല്ലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനി പത്മയെ നരബലി നടത്തിയ കേസിൽ ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്.
ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. 44 കാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡേണിന്റെ അപ്രതീക്ഷിത രാജി ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നയിച്ചത്.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സൗദി വെള്ളക്ക'. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. തനിക്ക് സൗദി വെള്ളക്ക ഇഷ്ടമായെന്നും മനോഹരമായി ഒരുക്കിയിട്ടുണ്ടെന്നും ഗൗതം പ്രശംസിച്ചു.