ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തലമുടി സംഭാവന ചെയ്ത് എല്‍ദ എബി 
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തലമുടി സംഭാവന ചെയ്ത് എല്‍ദ എബി 

Aug 5, 2022, 07:40 AM IST

ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയായ എൽദ എബിയാണ് തന്‍റെ മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എൽദ എബി ഈ ലക്ഷ്യത്തോടെയാണ് വർഷങ്ങളായി മുടി നീട്ടി വളർത്തിയത്. കാൻസർ സൊസൈറ്റിക്ക് 45 സെന്‍റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്യുന്നതിലൂടെ, കാൻസർ ചികിത്സയോ മറ്റ് കാരണങ്ങളോ കാരണം മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ മുടി വിഗ്ഗുകൾ ഉണ്ടാക്കാൻ കഴിയുമെന്ന എൽദയുടെ ആഗ്രഹം സഫലമായിരിക്കുന്നു. രണ്ട് വർഷത്തിലേറെയായി കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുമ്പോഴാണ് അത്തരമൊരു ചിന്ത എന്‍റെ മനസ്സിൽ വന്നത്. അൽ മൊയ്ദ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശികളായ എബിമോൻ യോഹന്നാൻ- ജീന എബിമോൻ ദമ്പതികളുടെ മകളാണ് എൽദ എബി. സഹോദരൻ എഡ്വിൻ എബി ജോൺ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള കുടുംബം മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ സജീവമാണ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്‍റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിനിയെ അഭിനന്ദിച്ചു.

'കോൺഗ്രസിന് നഷ്ടമായത് കരുത്തനായ നേതാവിനെ'

Aug 4, 2022, 10:37 PM IST

ശക്തനായ നേതാവും മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന തമ്പാൻജി യുടെ വിയോഗം കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. 'പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു' എന്ന് ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.

'നിർദേശമില്ലാതെ ക്യാംപുകളിൽനിന്ന് മടങ്ങരുത്; പരിഭ്രാന്തരാകാതെ ജാഗ്രത തുടരണം'

Aug 5, 2022, 07:27 AM IST

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് 37,902 ഘനയടി വെള്ളമാണ് ചാലക്കുടിപ്പുഴയിൽ എത്തുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു.