തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച എല്ലാ രേഖകളും സുപ്രീം കോടതിയിൽ ഭദ്രം എന്ന് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു.രേഖകളിൽ തിരിമറി നടക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കണക്കെടുപ്പിന്റെ റിപ്പോർട്ട് കേസിലെ അഭിഭാഷകരെ കാണിക്കാൻ കോടതി ഉത്തരവിട്ടു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്ന് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, വായുവിലൂടെ പകരുന്ന രോഗങ്ങൾ, പ്രാണികൾ പരത്തുന്ന രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.