ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനികളിലൊന്നിന്റെ ഫോസിൽ തെളിവുകൾ ഇന്ത്യയിൽ നിന്നും ഗവേഷകർ കണ്ടെത്തി. ഡൽഹി സർവകലാശാലയിലെ ഗുണ്ടുപള്ളി വി.ആർ. പ്രസാദാണ് പഠനത്തിനു നേതൃത്വം നൽകിയത്. 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കോളനിയിലെ 92 പ്രജനന കേന്ദ്രങ്ങളിൽ നിന്ന് മൊത്തം 256 ഫോസിൽ മുട്ടകൾ കണ്ടെത്തി.
സെൻട്രൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷൻ സമീപത്തെ ചിപ്സ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്ന് കടകൾ അഗ്നിക്കിരയായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1.50 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ബേക്കറികളും ഒരു മൊബൈൽ ഷോപ്പും പൂർണമായും കത്തിനശിച്ചു.
രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മെലിഞ്ഞ ആളുകളെ മാത്രമേ സെലക്ടർമാർ ആഗ്രഹിക്കുന്നുള്ളൂവെങ്കിൽ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്നും ഗവാസ്കർ വിമർശിച്ചു.