സ്ത്രീ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സ്ത്രീ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

Jan 20, 2023, 09:07 PM IST

ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്ത്രീകളുടെ സ്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം. മെറ്റയുടെ ഓവർസൈറ്റ് ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. 'ഫ്രീ ദി നിപ്പിൾ'എന്ന പ്രചാരണവും പ്രതിഷേധങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തെ സ്വാധീനിച്ചത്.

കലൂരിൽ ചെരുപ്പ് നിർമാണ യൂണിറ്റിൽ തീപിടിത്തം

Jan 20, 2023, 08:48 PM IST

കലൂരിൽ ചെരുപ്പ് നിർമ്മാണ യൂണിറ്റ് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എസ്ആർഎം റോഡിലെ ലിബ ഫുട്‍വെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു.

ഹൊറര്‍ കോമഡി ചിത്രം 'രോമാഞ്ചം' ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്  

Jan 20, 2023, 09:46 PM IST

സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'രോമാഞ്ച'ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി മൂന്നിനു തീയേറ്ററുകളിലെത്തും. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിനു സുഷിൻ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.