കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷിനെ കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്.
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. 10 പേർ മരിച്ചതായി വിവരം. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മോണ്ടെറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരവും മുൻ പിസിബി ചെയർമാനുമായ റമീസ് രാജ. 2019ലെ ഏകദിന ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ കളിച്ച 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന് മാതൃകയാണെന്നും റമീസ് ചൂണ്ടിക്കാട്ടി.