ഒരുപിടി നല്ല മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. സ്വന്തമായി ഏഴ് സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രവി മേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഏകാകിനി' ആണ് ആദ്യ ചിത്രം.
ഭാരതി എയർടെൽ ഈ മാസം തന്നെ, രാജ്യത്ത് 5 ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ ടെക്നോളജി സേവന ദാതാക്കളുമായി കമ്പനി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് 5ജി സേവനം ആദ്യം ആരംഭിക്കുക.
കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറൾഡിന്റെ ആസ്ഥാനത്ത് ഇഡി റെയ്ഡ് നടത്തിയതിനെതിരെ കോൺഗ്രസ് യോഗത്തിൽ പൊട്ടിത്തെറിച്ച് സോണിയ ഗാന്ധി. പാർലമെന്റിൽ ഇന്നലെ രാവിലെ ചേർന്ന യോഗത്തിൽ പാർട്ടി എംപിമാരെ അഭിസംബോധന ചെയ്യവേയാണു സോണിയ രോഷം കൊണ്ടത്. ‘നാഷനൽ ഹെറൾഡിന്റെ പാരമ്പര്യം നിങ്ങൾക്കറിയില്ലേ? ജവാഹർലാൽ നെഹ്റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ച പത്രത്തിന്റെ