സൗന്ദര്യമത്സരത്തിൽ യൂണിഫോമിൽ റാംപ് വാക്ക് നടത്തിയതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഫാഷൻ ഷോ വീഡിയോ വൈറലായതിനെ തുടർന്ന് തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസുകാർക്കാണ് നടപടി നേരിടേണ്ടി വന്നത്.
ട്രഷര്‍ ഹണ്ട് പ്രമേയമാക്കുന്ന, വിനീത് കുമാറും ദിവ്യ പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൈമൺ ഡാനിയേൽ' ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. സാജൻ ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.( )നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്