അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; കെഎസ്ആര്‍ടിസിക്കു നല്‍കുന്ന പരസ്യം പിന്‍വലിച്ചെന്ന് ജൂവലറി ഉടമ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; കെഎസ്ആര്‍ടിസിക്കു നല്‍കുന്ന പരസ്യം പിന്‍വലിച്ചെന്ന് ജൂവലറി ഉടമ

Sep 23, 2022, 02:02 PM IST

കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്, കെഎസ്ആർടിസിക്കു നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതായി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്.

വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്

Sep 23, 2022, 02:05 PM IST

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവ് നികത്തുന്നതിന് തങ്ങളുടെ വാഹനങ്ങളുടെ വില 1,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൂന്നാമത്തെ വില വര്‍ധനവാണിത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് വില വര്‍ധ

കേന്ദ്രത്തിനെതിരെ കോർപ്പറേഷനിൽ സ്ഥിരമായി പ്രമേയം; റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ്

Sep 23, 2022, 01:57 PM IST

കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് ഒടുവിൽ നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പ്രമേയം റദ്ദാക്കാൻ ഹൈക്കോടി ഉത്തരവ്.