കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ മിക്ക രാജ്യങ്ങളും കോവിഡ് പ്രതിരോധ നടപടികൾ വീണ്ടും ശക്തിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ, നിരവധി സാനിറ്റൈസറുകൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് എഫ്ഡിഎ. അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378 സാനിറ്റൈസറുകളാണ് നിരോധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെൻ്ററി പ്രദശിപ്പിച്ചു. തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ ആണ് പ്രദർശനം നടത്തിയത്. കോഴിക്കോട് ഡിവൈഎഫ്ഐയും പ്രദർശനം നടത്തി. കോഴിക്കോട് സരോജ് ഭവൻ ഹാളിൽ പുറത്ത് പൊലീസ് സുരക്ഷയിലായിരുന്നു പ്രദർശനം.
പ്രശസ്ത ഇന്ത്യൻ വാസ്തുശിൽപിയും പ്രിറ്റ്സ്കർ സമ്മാന ജേതാവുമായ ബാലകൃഷ്ണ ദോഷി (95) അന്തരിച്ചു. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പ്രൈസും റോയൽ ഗോൾഡ് മെഡലും നേടിയ അപൂർവം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.അഹമ്മദാബാദിലെ ഏറ്റവും പ്രശസ്തമായ നിരവധി കെട്ടിടങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് ബാലകൃഷ്ണ ദോഷി.