ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഫീസും പിഴയും വ്യാപകമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് മുന്നോട്ടുപോകണമെങ്കിൽ വരുമാനം വർധിപ്പിക്കണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ തീരുമാനം. ഭൂമിയുടെ ന്യായ വില 10 ശതമാനം വർദ്ധിപ്പിച്ചേക്കും.
ഇന്ത്യയുടെ ജനാധിപത്യത്തെയും സുപ്രീം കോടതിയെയും അവഹേളിക്കുന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്നും കെ സുരേന്ദ്രൻ കത്തിൽ പറയുന്നു.
കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജുനൈസിന്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി പഴയതാണെന്ന് അറിഞ്ഞാണ് കൊണ്ടുവന്ന് സൂക്ഷിച്ചതെന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തി.