ഖത്തറിലെ സർക്കാർ ഏജൻസികളുടെ സേവനങ്ങളുടെ ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്നിക്കൽ സമിതി രൂപീകരിക്കും. സമിതി രൂപീകരണത്തിനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും അംല കളിച്ചിട്ടുണ്ട്.
ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന പി ടി സെവനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടികൂടാൻ അഞ്ച് ദൗത്യ സംഘങ്ങളായി തിരിക്കും. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മയക്ക് വെടി നൽകിക്കഴിഞ്ഞാൽ ആന ഓടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കും മയക്കുവെടി നൽകുക.