ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഫിഫ ലോകകപ്പ്; ഖത്തർ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

Sep 21, 2022, 08:16 PM IST

ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ, സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ 1 മുതൽ ഹയാ കാർഡ് ഉടമകൾക്ക് മാത്രമേ, ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.

സ്പൈസ് ജെറ്റിന്റെ വിലക്ക് നീട്ടി വ്യോമയാന മന്ത്രാലയം

Sep 21, 2022, 08:08 PM IST

സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണം നീട്ടാൻ വ്യോമയാന മന്ത്രലായം തീരുമാനിച്ചു. ഒക്ടോബർ 29 വരെ 50 ശതമാനം സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും, മന്ത്രാലയം അറിയിച്ചു. തുടർച്ചയായ അപകട സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം ജൂലൈ 27 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

Sep 21, 2022, 09:37 PM IST

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽവിജിലൻസിന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. മുഖ്യമന്ത്രി ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകും. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച ഗവർണർക്ക് നൽകിയ കത്ത