കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

Aug 3, 2022, 03:16 PM IST

കുവൈത്ത്‌ എയർവേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖപ്രസവം. കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് ഫിലിപ്പീൻസിലേക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിലാണ് സംഭവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ക്യാബിൻ ക്രൂ അംഗങ്ങളുടെ അടിയന്തര ഇടപെടൽ അഭിനന്ദനാർഹമാണെന്ന് കുവൈറ്റ് എയർവേയ്സ് അധികൃതർ പറഞ്ഞു.

ബാന്‍ഡ്സ് ലീഗ്ഷിപ്പ് മത്സരത്തിൽ മലയാളിയായ ആദിത്യ കൃഷ്ണ മൂര്‍ത്തി ചാമ്പ്യൻ

Aug 3, 2022, 03:49 PM IST

വിക്ടോറിയ ബാൻഡ്സ് ലീഗ് 2022 ജൂനിയർ കിറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിൽ നിന്നുള്ള ആദിത്യ കൃഷ്ണ മൂർത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ. ഓസ്ട്രേലിയൻ ബാൻഡ്സ് ലീഗ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ആണ് വിജയം സ്വന്തമാക്കിയത്.

ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ

Aug 3, 2022, 04:05 PM IST

നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക.