ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി

Aug 3, 2022, 01:40 PM IST

ജി. എസ്. ടി സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ പ്രതിരോധവുമായി ധനമ​ന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം തടയുന്നതിലും കേന്ദ്രസർക്കാറിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് നിർമ്മല പറഞ്ഞു. യു. പി. എ സർക്കാറിന്റെ അവസാന ആറു മാസക്കാലത്തെ വിലയുമായി ഇപ്പോഴത്തെ വിപണിവില താരതമ്യം ചെയ്താൽ അത് മനസിലാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

തൊണ്ടി മുതൽ കൃത്രിമ കേസ്; തുടർ നടപടി തടഞ്ഞ് ഹൈക്കോടതി

Aug 3, 2022, 12:45 PM IST

തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. നാളെ കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് കോടതി നടപടി.

തിരഞ്ഞെടുപ്പു സൗജന്യങ്ങള്‍ സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Aug 3, 2022, 03:08 PM IST

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയണമെന്ന ആവശ്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.