'വെടിക്കെട്ട്‌' പോസ്റ്റർ വൈറൽ; മാസ് ലുക്കിൽ വിഷ്‍ണു ഉണ്ണികൃഷ്ണൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'വെടിക്കെട്ട്‌' പോസ്റ്റർ വൈറൽ; മാസ് ലുക്കിൽ വിഷ്‍ണു ഉണ്ണികൃഷ്ണൻ

Sep 19, 2022, 12:36 PM IST

വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെടിക്കെട്ടിൽ, വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്ററിൽ മാസ് ലുക്കിലാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. വിഷ്ണുവും ബിബിനും തന്നെയാണ്, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പദവിക്ക് അനുസരിച്ച് പെരുമാറണം; മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിതനായെന്ന് പി.രാജീവ്

Sep 19, 2022, 12:16 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി.രാജീവ്. പദവിക്ക് അനുസരിച്ചാണ് എല്ലാവരും പെരുമാറേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായതാണ്. ബില്ലുകൾ റദ്ദാക്കാനും അനന്തമായി നീട്ടിക്കൊണ്ടു പോകാനുമുള്ള അധികാരം ഗവർണർക്കില്ല. ബില്ലുകളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം.ഗവർണർ ആര്‍എസ്എസ് മേധാവിയെ കണ്ടത് അസാധാരണ നടപടിയെന്നും

പ്രിമിയർ ലീഗ്; ജയവുമായി ആഴ്സനൽ മുന്നിൽ

Sep 19, 2022, 11:56 AM IST

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്‍ബോളിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിൽ 15കാരൻ ഏഥന്‍ ന്വാനേരി ആഴ്നസലിനായി കളത്തിലിറങ്ങി ചരിത്രം സൃഷ്‌ടിച്ചു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ന്വാനേരി.