ആദ്യ മുലപ്പാല്‍ ബാങ്കിന് ഒന്നാം പിറന്നാൾ; 1,400 അമ്മമാരുടെ സ്നേഹം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആദ്യ മുലപ്പാല്‍ ബാങ്കിന് ഒന്നാം പിറന്നാൾ; 1,400 അമ്മമാരുടെ സ്നേഹം

Sep 20, 2022, 07:47 AM IST

1400 അമ്മമാർ നൽകിയ മുലപ്പാൽ ജീവൻ നൽകിയത് 1813 കുഞ്ഞുങ്ങൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാൽ ബാങ്ക്, മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശ്വാസമേകുന്നു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാൽ ബാങ്ക്, ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.

ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും

Sep 20, 2022, 07:21 AM IST

സിപിഎം-സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബിജെപിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന്, ദേശാഭിമാനി പറയുന്നു. അതേസമയം, മനോനില തെറ്റിയപോലെയാണ് ഗവർണർ പെരുമാറുന്നതെന്ന്, സിപിഐ മുഖപത്രമായ ജനയുഗം വിമർശിച്ചു.

ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണനയിൽ; ഹർജി ഇതുവരെ മാറ്റിവച്ചത് 31 തവണ

Sep 20, 2022, 07:58 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ്, രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് തുടരുകയാണ്.