മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍

Sep 21, 2022, 12:46 PM IST

കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. അമ്മയായി ഒരു മാസം പൂര്‍ത്തിയാകുന്ന വേളയില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സോനം.ആനന്ദ് അഹൂജയുടെ കൈയില്‍ കിടന്നുറങ്ങുന്ന കുഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. ഇരുവരേയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന സോനത്തേയും കാണാം.

ഏഷ്യൻ വിപണികൾ തകർച്ചയിൽ; ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിൽ

Sep 21, 2022, 01:45 PM IST

വിപണി ഇന്നു തുടങ്ങിയതു തന്നെ ചാഞ്ചാട്ടത്തിലാണ്. പലവട്ടം താഴ്ന്നും ഉയർന്നും നീങ്ങി. ബാങ്ക്, ധനകാര്യ, ഐടി കമ്പനികളാണ് വിപണിയെ താഴാേട്ടു വലിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ തകർച്ചയിലായതും ഇന്ത്യൻ നിക്ഷേപകരെ സ്വാധീനിച്ചു. വ്യാപാരം ഒരു മണിക്കൂർ എത്തുമ്പോഴേക്ക് മുഖ്യസൂചികകൾ 0.4 ശതമാനം താഴ്ചയിലായി. പിന്നീട് തിരിച്ചു കയറാൻ തുടങ്ങി.ചെലവ് കുറയ്ക്കലിൻ്റെ ഭാഗമായി സ്പെെസ് ജെറ്റ് 80 പൈലറ്റുമാർക്ക് മൂന്നു മാസത്ത

വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ

Sep 21, 2022, 01:32 PM IST

2022ലെ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയായിരിക്കും വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ് പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തി. ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.