കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

Sep 23, 2022, 09:40 AM IST

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള, കേന്ദ്രീകൃത അലോട്ട്മെന്‍റിന്‍റെ ആദ്യ ഘട്ടം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 ന് രാവിലെ 10 വരെ, ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ്, ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആർടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

Sep 23, 2022, 07:57 AM IST

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെ ഹർത്താൽ തുടരും. കോഴിക്കോടും ആലപ്പുഴയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സര്‍വീസുകള്‍ നിർത്തിവെച്ചു.

ഹർത്താലിൽ വ്യാപക ആക്രമണം; കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി

Sep 23, 2022, 09:52 AM IST

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും ഹർത്താൽ അനുകൂലികൾ, വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ, പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന, പൊലീസുകാർക്കാണ് പരിക്കേറ്റത്.