ഗുജറാത്തിൽ മങ്കിപോക്സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.ഇയാളുടെ സ്രവ സാമ്പിളുകൾ കൂടുതൽ പരിശോധയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു.രോഗിയെ ഇപ്പോൾ നഗരത്തിലെ ജിജി ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ. ദുരന്തബാധിത പ്രദേശങ്ങൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ ഈ സമയത്ത് ആരും അവിടം സന്ദർശിക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാഗ്രതയാണ് വേണ്ടത്, ആശങ്കയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ പ്രവേശിച്ചു .സിന്ധു ,മാലിദ്വീപിന്റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെയും ശ്രീകാന്ത്, ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയേയും പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിൽ കടന്നത്.