സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു. ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് പട്ടിക അനുസരിച്ചാണ് പ്രവേശനം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല.ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇന്നലെ രാത്രി തന്ന
കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനീക സ്കൂളാക്കി മാറ്റാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക് സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ മിലിട്ടറി സ്കൂളാകും ഇതോടെ വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂൾ.
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായ ഗുസ്തി താരം ബജ്റംഗ് പൂനിയ ക്വാർട്ടർ ഫൈനലിൽ. 65 കിലോഗ്രാം വിഭാഗത്തിൽ നൗറുവിന്റെ ലോവി ബിന്ഗാമിനെ പരാജയപ്പെടുത്തിയാണ് പൂനിയ ക്വാർട്ടറിൽ കടന്നത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ പുനിയ കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനാണ്.