പ്രളയം: ഫുജൈറയ്ക്ക് സഹായം നൽകുമെന്ന് കോൺസൽ ജനറൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രളയം: ഫുജൈറയ്ക്ക് സഹായം നൽകുമെന്ന് കോൺസൽ ജനറൽ

Aug 4, 2022, 03:43 PM IST

കൽബയിലും ഫുജൈറയിലും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഇന്ത്യക്കാർക്കു സഹായം തേടി യുഎഇ കെ.എം.സി.സി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയെ കണ്ടു.പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പ്രളയത്തിൽ നശിച്ച ഇന്ത്യക്കാരുണ്ട്. അവർക്ക് രേഖകൾ ലഭിക്കാൻ കോൺസുലേറ്റ് ഇടപെടണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

50 ലക്ഷം രൂപ കവർന്നു; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

Aug 4, 2022, 03:29 PM IST

അമ്പൂരി പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. പദ്ധതി വിഹിതത്തിൽ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആണ് സസ്‌പെൻഷൻ . പ്രഥമദൃഷ്ട്യ അഴിമതി കണ്ടെത്തിയതായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വകുപ്പ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

അതിതീവ്ര മഴ മുന്നറിയിപ്പ്; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

Aug 4, 2022, 03:10 PM IST

കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനായില്ല. ഇതേ തുടർന്ന് ആറ് വിമാനങ്ങൾ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാന