ലോകഫുട്ബോളിലെ ഏറ്റവും പ്രിയപ്പെട്ട താരം ലയണൽ മെസിയാണെന്ന് എടികെ മോഹൻ ബഗാന്റെ പുതിയ സൂപ്പർസ്റ്റാർ ഫ്ലോറെന്റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്റിൻ തന്റെ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് താനും പത്താം നമ്പറിൽ കളിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടർ ആയി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു. എഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ, വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എംകോം യോഗ്യതയുള്ളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ അത് പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ്. മേയ് 22-ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ഈ നിർദേശമുള്ളത്.