ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനം കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർമാർക്കും ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ അധികാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സ്വിഫ്റ്റിനായി 263 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി. നഗര, ജില്ലാതല സേവനങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പുതിയവ വാങ്ങാൻ തീരുമാനിച്ചത്. ആദ്യ ബാച്ചിലെ പത്ത് ബസുകൾ കൂടി ഇനി ഇറങ്ങാനുണ്ട്.
2023-24 അധ്യയന വർഷത്തേക്കുള്ള സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിഷൻ കാർഡുകളും റോൾ നമ്പറുകളും ഉടൻ പുറത്തിറങ്ങും. പ്രസിദ്ധീകരിച്ചാലുടൻ തന്നെ ഇത് സ്കൂളുകളിൽ നിന്നും ലഭ്യമാകും. കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും.