ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം; ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം; ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി

Jan 20, 2023, 06:23 PM IST

തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിലെ ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് സംഭവത്തെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിനെതിരെ ലൈംഗികാതിക്രമ പരാതി

Jan 20, 2023, 06:16 PM IST

ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആല്‍വസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് താരത്തെ ബാഴ്സലോണ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിനാണ് യുവതി ആല്‍വസിനെതിരെ പരാതി നൽകിയത്.

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം; 56ൽ നിന്ന് 60 ആയി ഉയർത്തി

Jan 20, 2023, 06:49 PM IST

കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56 ആയി തന്നെ തുടരും. പെൻഷൻ പ്രായം ഉയർത്താൻ ജഡ്ജിമാരുടെ പാനൽ ശുപാർശ ചെയ്തിരുന്നു.