ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വെല്ലുവിളിക്കുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചിട്ട തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമുണ്ടായി. ബുഹാരീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ബുധനാഴ്ച അടച്ചുപൂട്ടിയിരുന്നു എന്നാൽ അനുമതിയില്ലാതെ വീണ്ടും തുറക്കുകയായിരുന്നു.
ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം.
പേരയ്ക്ക പറിച്ചെന്ന പേരിൽ ആക്രമിക്കപ്പെട്ട് തുടയെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 12 വയസുകാരന് 2 ദിവസത്തിനുള്ളിൽ ആശുപത്രി വിടാം. എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണം. തുടയെല്ലിലെ കമ്പി ഒരു വർഷത്തിന് ശേഷം മാത്രമേ നീക്കം ചെയ്യാൻ കഴിയൂവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ഷക്കീബ് പറഞ്ഞു.