ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിൽ കേരളം വീഴ്ചവരുത്തിയെന്ന കണ്ടെത്തലുമായി സി.എ.ജി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കൽ, ലൈസൻസും രജിസ്ട്രേഷനും നൽകൽ, പരിശോധന, സാമ്പിൾ ശേഖരണം, ഭക്ഷ്യ വിശകലനം, നിരീക്ഷണം എന്നിവയിൽ വിവിധ ഘട്ടങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് ധോണി മേഖലയിൽ ആശങ്കയുണർത്തുന്ന പിടി 7 കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ അഞ്ച് മണിയോടെ ദൗത്യത്തിനു തയ്യാറെടുത്തെങ്കിലും ആറരയോടെയാണ് ഇവർ വനത്തിൽ പ്രവേശിച്ചത്. ധോണി കോർമയ്ക്കടുത്തുള്ള അരിമണി പ്രദേശത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെൽഫെയറിൻ്റെ 2020, 2021, 2022 വര്‍ഷങ്ങളിലെ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളി കുട്ടികൾ. 56 പുരസ്കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്. 2020 ൽ 22 പേരെയും 2021 ൽ 16 പേരെയും 2022 ൽ 18 പേരെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.