ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; 'ആന്‍ഡ്രോയ്ഡ് പാത്തൂട്ടി' നാട്ടിലെ താരം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; 'ആന്‍ഡ്രോയ്ഡ് പാത്തൂട്ടി' നാട്ടിലെ താരം

Sep 22, 2022, 09:20 AM IST

വേങ്ങാട്മെട്ട കരയാംതൊടിയിലെ റിച്ച് മഹലിൽ ഭക്ഷണം വിളമ്പുന്നതും, പത്രം മുറികളിൽ എത്തിക്കുന്നതും 'പാത്തൂട്ടി' എന്ന റോബോട്ട്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ, മുഹമ്മദ് ഷിയാദ് നിർമ്മിച്ച റോബോട്ട് ഇന്ന് വീട്ടിലും നാട്ടിലും താരമാണ്. പാത്തൂട്ടി യാന്ത്രികമായും മാനുവലായും പ്രവർത്തിക്കും.

ക്യാപ്റ്റന്‍ സഞ്ജു ഇന്നിറങ്ങും; ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ ഏകദിനം ഇന്ന്

Sep 22, 2022, 08:49 AM IST

ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുക. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Sep 22, 2022, 09:36 AM IST

ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ, വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നും, ഹിന്ദു സമുദായത്തിൽ നിന്നുമുള്ള അംഗങ്ങൾ സമിതിയിൽ ഉണ്ടാകും.