ടൈറ്റാനിയം ഡൈഓക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തും. ഒമാൻ ആരോഗ്യമന്ത്രി സഊദ് ബിൻ ഹമൂദ് അൽ ഹസ്ബിയാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി വിരാട് കോലി. കോലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിലെ പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെ ലോകചാമ്പ്യൻമാരാക്കിയ ജോസ് ബട്ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റൻ.