റിലീസിന് മുന്നേ തന്നെ ഓടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറി കമൽഹാസന്റെ 'വിക്രം'. ചിത്രത്തിന്റെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസമാണ് ഈ വിവരം പുറത്തു വിട്ടത്. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ് ,ഓടിടി വിതരണാവകാശം സ്വന്തമാക്കിയത്.
നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി കണ്ടെത്തി. ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് പാമ്പിന്റെ തൊലി കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് ഹോട്ടൽ അടച്ചുപൂട്ടി.
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പൊതുയോഗം നടക്കില്ല. ഒസ്മാനിയ സർവകലാശാലയിൽ നടത്താനിരുന്ന പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ചു. ഒരു വിഭാഗം വിദ്യാർത്ഥികൾ നൽകിയ റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സർവ്വകലാശാലയിൽ സംവാദം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.