ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

Aug 5, 2022, 08:46 PM IST

ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും, സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ, വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച്, പണിമുടക്കി. കമ്പനിയിലെ 90 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തതായാണ്, റിപ്പോർട്ട്.

സാമ്പത്തിക പ്രതിസന്ധി; മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തി പാകിസ്ഥാൻ

Aug 5, 2022, 08:37 PM IST

പണമില്ലാത്തതിനാൽ രാജ്യത്ത് വരാനിരിക്കുന്ന മോശം സാഹചര്യം കണക്കിലെടുത്ത്, അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തിവച്ചതായി, പാകിസ്ഥാൻ ധനമന്ത്രി മിഫ്ത ഇസ്മയിൽ. പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; 3177 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

Aug 5, 2022, 09:06 PM IST

മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ മൊത്തം 12 പ്രതികൾ ആണുള്ളത്. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.