ഫുട്ബോള്‍ ചരിത്രത്തിലാദ്യം; മത്സരത്തിൽ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഫുട്ബോള്‍ ചരിത്രത്തിലാദ്യം; മത്സരത്തിൽ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി

Jan 24, 2023, 10:43 AM IST

ചരിത്രത്തിലാദ്യമായി ഒരു ഫുട്ബോൾ മത്സരത്തിൽ വെള്ള കാർഡ് ഉപയോഗിച്ച് റഫറി. പോർച്ചുഗലിൽ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. റഫറി കാതറീന കാംപോസ് ആണ് വെള്ള കാർഡ് കാണിച്ചത്. മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ മൈതാനത്ത് കുഴഞ്ഞുവീണ ഫുട്ബോൾ താരത്തിന് വൈദ്യസഹായം നൽകാനാണ് കാർഡ് ഉപയോഗിച്ചത്.

പുനർ നിയമനം ചട്ടങ്ങൾ പാലിച്ച്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കണ്ണൂർ വിസി

Jan 24, 2023, 10:23 AM IST

യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർ നിയമനം നൽകിയതെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്‍റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

പീഡിപ്പിച്ച പ്രതി 16 കാരിയെ വിവാഹം കഴിച്ച സംഭവം; 4 പേർക്കെതിരെ കൂടി കേസെടുത്തു

Jan 24, 2023, 11:09 AM IST

നെടുമങ്ങാട് പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിയെ കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ 4 പേർക്കെതിരെ കൂടി കേസെടുത്തു. വരന്‍റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതിചേർത്തിട്ടുണ്ട്. ഡിസംബർ 18ന് നെടുമങ്ങാട് പനവൂരിൽ വച്ചായിരുന്നു വിവാഹം.