വാച്ചർ ശക്തിവേലിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനം മന്ത്രി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വാച്ചർ ശക്തിവേലിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനം മന്ത്രി

Jan 25, 2023, 05:25 PM IST

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ശക്തിവേലിന്‍റെ കുടുംബത്തിനു ആശ്രിത നിയമനം നൽകും.

ഹിന്‍ഡന്‍ബര്‍ഗിൻ്റെ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്

Jan 25, 2023, 05:16 PM IST

ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. ജനുവരി 24നു ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ്യത്തെ കോടതികൾ ഉൾപ്പെടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഡോക്യുമെന്‍ററി പ്രദർശനം; ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘർഷം

Jan 25, 2023, 05:30 PM IST

ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിനെച്ചൊല്ലി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. സർവകലാശാല അധികൃതർ പ്രദർശനാനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ തടിച്ചുകൂടിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ച് വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കി. ഇതിൽ നാലുപേർ മലയാളികളാണ്.