മുന്‍ ആലുവ എംഎൽഎ കെ മുഹമ്മദ് അലി അന്തരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മുന്‍ ആലുവ എംഎൽഎ കെ മുഹമ്മദ് അലി അന്തരിച്ചു

Sep 20, 2022, 10:16 AM IST

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടർച്ചയായി ആറ് തവണ ആലുവയിൽ നിന്ന് എംഎൽഎയായിരുന്നു. കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Sep 20, 2022, 10:24 AM IST

വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന്, ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികൾ ഈ കെണിയിൽ വീഴരുതെന്നും, കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.

കോടിയേരിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

Sep 20, 2022, 10:48 AM IST

ചെള്ളുപനി കേസ് റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നിർദേശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. രോഗകാരികളായ ചിഗ്ഗറുകളെ നശിപ്പിക്കാൻ കീടനാശിനി പ്രദേശത്ത് തളിച്ചു.