കോൺഗ്രസ് നേതാവും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി പ്രതാപ വർമ തമ്പാൻ (63) അന്തരിച്ചു. വീടിന്റെ ശുചിമുറിയിൽ വീണ് പരിക്കേറ്റ തമ്പാൻ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. 2012 മുതൽ 2014 വരെ ഡി.സി.സി പ്രസിഡന്റായിരുന്നു. ചാത്തന്നൂരിൽ നിന്നുള്ള മുൻ എം.എൽ.എയാണ് പ്രതാപ വർമ തമ്പാൻ.
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ പ്രവേശിച്ചു .സിന്ധു ,മാലിദ്വീപിന്റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെയും ശ്രീകാന്ത്, ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയേയും പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിൽ കടന്നത്.
ഇന്ത്യയില്‍ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകള്‍ കേരളത്തില്‍ നിന്നുള്ള ഒരു മരണം ഉള്‍പ്പെടെ എട്ടായി ഉയര്‍ന്നതോടെ, രോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരും ഗവേഷകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.കേരളത്തില്‍ നിന്നുള്ള ആദ്യത്തെ രണ്ട് കേസുകളുടെ ജീനോം സീക്വന്‍സിംഗ് സൂചിപ്പിക്കുന്നത് അവ യൂറോപ്പിലെ മങ്കി പോക്സ് ബാധയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്ന