ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം

Aug 4, 2022, 12:14 PM IST

ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിന് കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്.

അണ്ടർ–20 ലോക അത്‌ലറ്റിക്സ് മിക്സ്ഡ് റിലേ; ഇന്ത്യൻ ജൂനിയർ ടീമിന് വെള്ളി

Aug 4, 2022, 01:18 PM IST

അണ്ടർ 20 ലോക അത്ലറ്റിക്സ് മിക്സഡ് റിലേയിൽ, ഇന്ത്യൻ ജൂനിയർ ടീം വെള്ളി മെഡൽ നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപൽ ചൗധരി എന്നിവരടങ്ങിയ ടീം, 3 മിനിറ്റ് 17.67 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 3 മിനിറ്റ് 17.59 സെക്കൻഡിലാണ് യുഎസ്എ സ്വർണം നേടിയത്. വെങ്കലം ജമൈക്കയ്ക്കായിരുന്നു.

ഇ-ലേലത്തില്‍ കരകയറി കെഎസ്ആര്‍ടിസി ആക്രി ബസുകള്‍

Aug 4, 2022, 01:42 PM IST

ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും, മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80000 രൂപയായിരുന്നത്, ഇപ്പോൾ 3.40 ലക്ഷമായി ഉയർന്നു.