'ഗാന്ധി-ഗോഡ്‌സെ: ഏക് യുദ്ധ്' ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'ഗാന്ധി-ഗോഡ്‌സെ: ഏക് യുദ്ധ്' ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി

Jan 24, 2023, 09:00 PM IST

'ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്' എന്ന ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി. സംഭവത്തിൽ സന്തോഷി തിങ്കളാഴ്ച മുംബൈ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇൻവിജിലേറ്റർമാരുടെ പെരുമാറ്റ രീതി; പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി എസ് സി

Jan 24, 2023, 08:58 PM IST

പി.എസ്.സി പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി.എസ്.സി. ഇതുസംബന്ധിച്ച് പി.എസ്.സി സെക്രട്ടറി അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് കത്ത് നൽകി. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി.

ലക്നൗവിൽ നാല് നില കെട്ടിടം തകർന്നുവീണ് 3 മരണം; അപകടകാരണം വ്യക്തമല്ല

Jan 24, 2023, 09:34 PM IST

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. അലയ അപ്പാർട്ട്മെന്‍റ് എന്ന കെട്ടിടമാണ് തകർന്നു വീണത്. യു പി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.