രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസില്‍ ഒടുവില്‍ ആ ഗാന്ധിചിത്രം തിരികെയെത്തി. അടുത്തിടെയാണ് ഓഫിസ് ജീവനക്കാര്‍ മഹാത്മാഗാന്ധിയുടെ ചിത്രം യഥാസ്ഥാനത്തു തിരികെ സ്ഥാപിച്ചത്. ജൂണ്‍ 24നു കല്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടയില്‍ ഗാന്ധിചിത്രം തകര്‍ത്തുവെന്ന കോണ്‍ഗ്രസ് ആരോപണം വന്‍ വിവാദമായിരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.
മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ ഉൾപ്പെടെ ഒമ്പത് നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ചാലക്കുടി പുഴയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാം. സംസ്ഥാനത്തെ 12 പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണ്.