ആന്ധ്ര പ്രദേശിൽ വാതകച്ചോർച്ച; അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആന്ധ്ര പ്രദേശിൽ വാതകച്ചോർച്ച; അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ

Aug 3, 2022, 09:34 AM IST

ആന്ധ്രപ്രദേശിൽ വാതകച്ചോർച്ചയെത്തുടർന്ന്, അവശരായ അൻപതോളം സ്ത്രീകളെ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ, ബ്രാൻഡിക്സ് സ്പെഷൽ എക്കണോമിക്സ് സോണിലാണ്, വാതകച്ചോർച്ചയുണ്ടായത്. സമീപത്തുണ്ടായിരുന്ന ലബോറട്ടറിയിൽ നിന്നും, അമോണിയ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

ബലിതർപ്പണ പോസ്റ്റ് വിവാദം ; പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നെന്ന് പി.ജയരാജൻ

Aug 3, 2022, 09:29 AM IST

ബലിതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക് പോസ്റ്റിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം. പിതൃതർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെക്കുറിച്ചാണ് പ്രതിപാദിച്ചതെങ്കിലും അത് അന്ധവിശ്വാസം പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽപ്പെടു

നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും

Aug 3, 2022, 09:46 AM IST

നിറപുത്തരി ആഘോഷങ്ങൾക്കായി, ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെയാണ് നിറപുത്തരി ചടങ്ങ് നടക്കുക. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി, മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന്, പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.