പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സൗദി വെള്ളക്ക'. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. തനിക്ക് സൗദി വെള്ളക്ക ഇഷ്ടമായെന്നും മനോഹരമായി ഒരുക്കിയിട്ടുണ്ടെന്നും ഗൗതം പ്രശംസിച്ചു.
ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊല്ലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനി പത്മയെ നരബലി നടത്തിയ കേസിൽ ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര. കാന്തരയിലെ ഭൂതകോലം പഞ്ചുരുളി ദൈവന്റെ പൂർവകഥയെ ആസ്പദമാക്കിയുള്ള പ്രീക്വലായിട്ടാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം എത്തുന്നത്. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഋഷഭ് പദ്ധതിയിട്ടിരിക്കുന്നത്.