ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിബിസി വിശദീകരണവുമായി രംഗത്ത്. വിവാദ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഇന്ത്യൻ സർക്കാരിന് അവസരം നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിശദമായ ഗവേഷണത്തിനൊടുവിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയത് എന്നും റിപ്പോർട്ട് ചെയ്തു.
പേരയ്ക്ക പറിച്ചെന്ന പേരിൽ ആക്രമിക്കപ്പെട്ട് തുടയെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 12 വയസുകാരന് 2 ദിവസത്തിനുള്ളിൽ ആശുപത്രി വിടാം. എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണം. തുടയെല്ലിലെ കമ്പി ഒരു വർഷത്തിന് ശേഷം മാത്രമേ നീക്കം ചെയ്യാൻ കഴിയൂവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ഷക്കീബ് പറഞ്ഞു.
ലോകത്തിലെ ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം കുശലം പറഞ്ഞ് ഹസ്തദാനം നടത്തി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയമായിരുന്നു വേദി. പാരീസ് സെയ്ന്റ് ജെർമനും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ ബച്ചൻ വിശിഷ്ടാതിഥിയായിരുന്നു.