ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Sep 21, 2022, 01:03 PM IST

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക വർഷത്തിൽ 7.2 മുതൽ 7.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്സനായി അനശ്വര എസ് സുനിൽ

Sep 21, 2022, 11:47 AM IST

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ സർവകലാശാല യൂണിയന്‍റെ ചെയർപേഴ്സണായി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.

ചെയറുകളുടെ പരിപാടികളില്‍ സര്‍ക്കാര്‍ നയത്തിനെതിരായ വിഷയങ്ങള്‍ വേണ്ട; വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

Sep 21, 2022, 11:45 AM IST

വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അനുവദിക്കരുതെന്നും സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ സർവകലാശാലാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവുകൾ.