സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില, ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ സ്വർണ വില 80 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില, 37800 രൂപയാണ്.
കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്താകെ നേടാനായില്ലെന്ന് സി. പി. ഐ. ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശം. കോട്ടയം ജില്ലയില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണിയുടെ ഭാഗമായതിന്റെ ഗുണമുണ്ടായത്.
ജീത്തു ജോസഫിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ, 'റാമിന്റെ' ചിത്രീകരണം പുനരാരംഭിച്ചു. ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന്, പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കുമെന്ന്, സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു.